കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിന് കീഴിലുള്ള മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറും സെന്റർ ഓഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്മെന്റ് കോ-ഓർഡിനേറ്ററുമായ ഡോ. പുന്നാടത്ത് പ്രീതം ഇ.യ്ക്ക് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) – ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഗ്രൂപ്പ് (HRDG) രണ്ട് വർഷത്തേക്കുള്ള ₹39 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് അനുവദിച്ചു. ......
കൊച്ചി: അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ എറണാകുളം പ്രസ്ക്ലബിൽ നേത്ര പരിശോധന ക്യാംപ് നടത്തി. മാധ്യമപ്രവർത്തകരും മാധ്യമ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ......
കൊച്ചി മെട്രോയുടെ നോൺ-ഫെയർ റവന്യൂ പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിർമ്മിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) കൊച്ചി ക്യാമ്പസ് പ്രവർത്തനം തുടങ്ങി. കാമ്പസിൽ നടന്ന ചടങ്ങിൽ ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ......
ചെങ്ങന്നൂർ(മുളക്കുഴ) : കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ചെങ്ങന്നൂർ സെന്ററിൽ (യുഐടി) ബികോം (ഫിനാൻസ്), ബിബിഎ (ഓപ്പറേഷൻസ് ആൻഡ് ലോജിസ്റ്റിക്സ്) എന്നീ കോഴ്സുകൾക്കു സീറ്റ് ഒഴിവുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കും, സേ പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുന്നവർക്കും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വർക്കും ഇപ്പോൾ റജിസ്റ്റർ ചെയ്യാം.8301912028,7902724051, 9495519687,04792080919. ......
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ അറസ്റ്റിലായി. 75 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 27 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 44 കേസുകളും കോട്പ (ഇഛഠജഅ) പ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ......
ചെറിയനാട്. സമുന്നത കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാമത് അനുസ്മരണ സമ്മേളനം ചെറിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയനാട് പടനിലം ജംഗ്ഷനിൽ വച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ......
ചെങ്ങന്നൂർ: വീരശൈവ സഭ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. വീരശൈവ സമുദായത്തിന് വിദ്യാഭ്യാസ ആനുകൂല്യം, എയ്ഡഡ് കോളേജ്, ദേവസ്വംബോർഡ് മെമ്പർ, സമുദായാചാര്യൻ ബസവേശ്വരന്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി സഹായങ്ങൾ നൽകിയ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.
സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അദ്ധ്യക്ഷത വഹിച്ചു. ജി. ......
ഒന്നാം സമ്മാനമായ 10 കോടി രൂപ കണ്ണൂരില് വിറ്റഴിച്ച MC 576896 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്.
ഒന്നാം സമ്മാനം (10 കോടി രൂപ): MC 576896 (കണ്ണൂർ)
ആശ്വാസ സമ്മാനം (1 ലക്ഷം രൂപ): MA 576896, MB 576896, MD 576896, ME 576896
രണ്ടാം സമ്മാനം (10 ലക്ഷം രൂപ): MA 530984, MB 884378, MC 351820, MD 557299, ME 685578
മൂന്നാം സമ്മാനം (5 ലക്ഷം രൂപ): MA 816079, MB 725332, MC 504425, MD 323192, ME 739809
നാലാം സമ്മാനം (3 ലക്ഷം രൂപ): MA 838733, MB 509385, MC 254807, MD 536900, ME 535035
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ മറ്റ് സീരീസുകളിലുള്ള ഇതേ നമ്പരിന് ഒരു ലക്ഷം രൂപ വീതം ആശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതവും നാലാം സമ്മാനം 3 ലക്ഷം രൂപ വീതവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ......
ദോഹ: ഖത്തറിലെ നസീം ഹെൽത്ത് കെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി വിങ്ങ് ആയ നസീം ഹ്യൂമൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിനായുള്ള രജിസ്ട്രേഷൻ തുടരുന്നു. ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ സി-റിങ് റോഡിലുള്ള നസീം സർജിക്കൽ & മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.
രക്തദാനത്തിന്റെ പ്രാധാന്യവും ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനമെന്ന നിലയിലുള്ള അതിന്റെ മൂല്യവും ഉൾക്കൊണ്ട് ഖത്തറിലെ മുഴുവൻ പ്രവാസികളും ക്യാമ്പിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ......